Skip to main content

സ്‌കൂൾ തുറക്കാൻ ഇനി  ദിവസങ്ങൾ മാത്രം പ്രവേശനോത്സവത്തിന് സജ്ജമായി ആലപ്പുഴ ജില്ല

ആലപ്പുഴ : സ്‌കൂൾ തുറക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം അവശേഷികുമ്പോൾ ഇത്തവണ പൊതു വിദ്യാലയങ്ങളിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഇത്തവണ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘടനം കിടങ്ങറ  ഗവണ്മെന്റ് ഹൈസ്‌കൂളിൽ വെച്ച് നടത്തും. 
സ്‌കൂൾ തുറക്കുന്നതിനു മുമ്പ് തന്നെ പരാതികളൊന്നും ഇല്ലാത്ത വിധം പാഠപുസ്തക വിതരണം പൂർത്തിയാക്കിയിട്ടുണ്ട്. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്.സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ 325 സ്‌കൂളുകളിലായി 2736 ഹൈ ടെക് ക്ലാസ്സ് റൂമുകളാണ് സജ്ജമാക്കിയിട്ടുള്ളത്.  
കിഫ്ബി ഫണ്ടിൽ നിന്നും അഞ്ചു കോടി രൂപ മുടക്കി ജില്ലയിൽ ഒൻപതു  സ്‌കൂളുകളും മൂന്നു കോടി മുടക്കി 12 സ്‌കൂളുകളും 2017-18,18-19 വർഷ പദ്ധതികളുടെ ഭാഗമായി  നവീകരിച്ചിട്ടുണ്ട്. കൂടാതെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഒരു കോടി രൂപ മുടക്കി 22 സ്‌കൂളുകളും നവീകരിച്ചിട്ടുണ്ട്. 
 

date