Skip to main content

ലംപ്‌സം ഗ്രാന്റ് വിവരങ്ങള്‍ നല്‍കണം

ജില്ലയിലെ വിവിധ പ്രീമെട്രിക് വിദ്യാലയങ്ങളിലെ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ് വിതരണം 2019-20 അധ്യയന വര്‍ഷാരംഭത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പട്ടികജാതി  വികസന ഓഫീസര്‍ അറിയിച്ചു.  മുഴുവന്‍ എല്‍.പി., യു.പി, ഹൈസ്‌കൂള്‍ മേധാവികളും 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി ഇ-ഗ്രാന്റ്‌സ് 3.0 സൈറ്റ് മുഖേന ജൂണ്‍ 15നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അയക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടാം.  ഫോണ്‍ കല്‍പ്പറ്റ 04936 208099, പനമരം 04935 220074, മാനന്തവാടി 04935 241644, ബത്തേരി 04936 221644.

date