Skip to main content

ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് ഹാജരാക്കണം

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള സ്‌കൂളുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർഥികൾ 2019-20 വർഷത്തെ ലംപ്‌സംഗ്രാന്റ് അനുവദിക്കുന്നതിനായി ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് ജൂൺ ആറിനകം ബന്ധപ്പെട്ട സ്‌കൂളുകളിൽ ഹാജരാക്കണമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ  ആവശ്യത്തിനായി   ഡ്രിപ്പ് സ്റ്റാൻഡ്-10എണ്ണം, ഡ്രസ്സിങ് ഡ്രം-അഞ്ചെണ്ണം എന്നിവ വാങ്ങുന്നതിനുള്ള  ക്വട്ടേഷൻ ക്ഷണിച്ചു.   ക്വട്ടേഷൻ ജൂൺ 10  ഉച്ചകഴിഞ്ഞ് മൂന്നിനകം സൂപ്രണ്ട്, മെഡിക്കൽ  കോളജ്  ആശുപത്രി, വണ്ടാനം, ആലപ്പുഴ  എന്ന വിലാസത്തിൽ ലഭിക്കണം.

 

2 Attachments

date