Skip to main content

 കബനി നദീതട തീരസംരക്ഷണം നടത്തുന്നു 

     കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സമഗ്ര വികസനം ലക്ഷ്യമിട്ട് കിലയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന കബനി നദീതട തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതിദിനമായ ജൂണ്‍ 5 ന് തുടക്കമാകും. നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലെ പുഴയോരങ്ങളില്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ മുള തൈകള്‍ വച്ചു പിടിപ്പിക്കുകയും പ്രാദേശികമായി പുഴയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ ഉള്‍പ്പെടുത്തി പുഴയോര ക്കൂട്ടങ്ങളും, പുഴയിലേക്കെത്തി ചേരുന്ന നീര്‍ച്ചാലുകള്‍ കേന്ദ്രീകരിച്ച് നീര്‍ച്ചാല്‍ക്കൂട്ടങ്ങളും രൂപീകരിച്ച് പുഴ സംരക്ഷണ പ്രവര്‍ത്തങ്ങള്‍ നടത്തുവാനാണ് ലക്ഷ്യമിടുന്നത്. ജില്ലയുടെ  പ്രധാന ജലസ്രോതസ്സായ കബനീ നദിയുടെ ഉത്ഭവകേന്ദ്രമായ വൈത്തിരി പഞ്ചായത്തില്‍ നിയോജകമണ്ഡലതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി അദ്ധ്യക്ഷത വഹിക്കും.
 

date