Skip to main content

മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച നാലു സ്‌കൂള്‍ ബസുകളുടെ ഫ്‌ളാഗ് ഓഫ് പി .ഉബൈദുള്ള എം.എല്‍ .എ നിര്‍വഹിച്ചു

മുതിരിപ്പറമ്പ ജി.എം.യു.പി.സ്‌കൂള്‍, ചെമ്മങ്കടവ് ജി.എം.യു.പി.സ്‌കൂള്‍, വടക്കേമണ്ണ ജി.എം.എല്‍.പി.സ്‌കൂള്‍, ആനക്കയം ജി.എല്‍.പി.സ്‌കൂള്‍ എന്നീ സ്‌കൂ ളുകളിലേക്ക് പി.ഉബൈദുള്ള എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ്സുകള്‍ കൈമാറി. മലപ്പുറം മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇതോടെ പതിനാറ് വിദ്യാലയങ്ങള്‍ക്കാണ്  ബസുകള്‍ കൈമാറിയത്. സ്‌കൂള്‍ ബസുകളുടെ ഫ്‌ളാഗ് ഓഫ് പി ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു.
ഈ വര്‍ഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അത്താണിക്കല്‍ ജി.എല്‍.പി.സ്‌കൂള്‍, കോല്‍മണ്ണ ജി.എം.എല്‍.പി.സ്‌കൂള്‍,ഇരുമ്പുഴി ഗവഃഹയര്‍ സെക്കണ്ടറി സ്‌കൂള്‍,മലപ്പുറം ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലേക്ക് കൂടി വാഹനങ്ങള്‍ക്ക് 52 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
മലപ്പുറം ടൗണ്‍ ഹാള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷാജി, പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.സഫിയ,  കോഡൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം.സുബൈര്‍,മലപ്പുറം ബ്ലോക്ക് മെമ്പര്‍ എം.കെ.മുഹ്സിന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, സലീന റസാഖ്   പഞ്ചായത്ത് മെമ്പര്‍ മാരായ  കെ. ഹാരിഫ റഹ്മാന്‍, ഷബ്ന ഷാഫി, കെ.ഷീന വീക്ഷണം മുഹമ്മദ്, വി.മുസ്തഫ, വി.മുഹമ്മദ്കുട്ടി, കെ.എന്‍.എ ഹമീദ് മാസ്റ്റര്‍,കെ.പ്രഭാകരന്‍,എം.പി.മുഹമ്മദ്,കെ.എന്‍ ഷാനവാസ്,പി.ടി.എ പ്രസിഡന്റുമാരായ പി.സി.നാസര്‍, കെ.ടി.റബീബ്,റഫീഖ് എച്ച്.എം.സി, കെ.വി.സമീര്‍, സ്‌കൂള്‍ പ്രധാനാധ്യാപകരായ വി.കെ .വിജയന്‍ ,ടി.അബ്ദുസ്സലാം ,കെ.പി.തങ്കമ്മ,അബ്ദുല്‍ റഷീദ് അലി, അധ്യാപകരും പി.ടി.എ പ്രതിനിധികളുമായ   ,അബ്ദുല്‍ ഹക്കീം , സന്തോഷ്, സി.എച്ച് യൂസുഫ്,സകരിയ്യ മന്നയില്‍,മുസ്തഫ മൂഴിക്കല്‍,ബറകത്ത്ടി,മുഹമ്മദ് .പി.കെ, അബ്ദുറഹിമാന്‍ .പി.കെ, അബ്ദു റഊഫ്.ടി, വി.പി.മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

 

date