Skip to main content

ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യം : സ്‌കൂളുകള്‍ വിവരങ്ങള്‍ ലഭ്യമാക്കണം

       ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ്/ സി.ബി.എസ്.സി.-ഐ.സി.എസ്.ഇ.അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ംംം.ലഴൃമി്വേ.സലൃമഹമ.ഴീ്.ശി എന്ന ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി ജൂണ്‍ 10 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അര്‍ഹരായ തുക വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലും ംംം.യരററ.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക്  പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍-കോഴിക്കോട് മേഖലാ ഓഫീസ്  0495 2377786

 

date