Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലനം

 

സംസ്ഥാന മത്സ്യവകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ്, പി എസ് സി, സിവില്‍ സര്‍വ്വീസ്, ബാങ്ക് പരീക്ഷാ പരിശീലനം നല്‍കും. പരിശീലന ചെലവ്  സര്‍ക്കാര്‍ വഹിക്കും.    മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.   കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് വെസ്റ്റ്ഹിലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ വടകര, കൊയിലാണ്ടി, ബേപ്പൂര്‍ മത്സ്യഭവനുകളിലോ ബന്ധപ്പെടാം.   മുന്‍പ് ഈ ആനുകൂല്യം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ : 0495 2383780. അപേക്ഷ ലഭിക്കേണ്ട അവസാന  തീയതി - ജൂണ്‍ 15. 

 

 

date