Skip to main content

അപേക്ഷ ക്ഷണിച്ചു

 

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍  കോഴിക്കോട് പുതിയറയിലുള്ള  കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള പി എഫ് സി (പി എസ് സി ഫൗണ്ടേഷന്‍ കോഴ്‌സ്), ജി സി ഇ സി (ഗ്രാജ്വേറ്റ് വെലല്‍ കോമ്പിറ്റേറ്റീവ് എക്‌സാംസ് കോച്ചിംഗ് കോഴ്‌സ്) കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികള്‍, താല്‍ക്കാലിക ജോലിക്കാര്‍  എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

 

സെന്ററിനു കീഴില്‍ പൂനൂര്‍ (മുബാറക്ക് അറബിക് കോളേജ്), നെല്ലിക്കാപറമ്പ് (ട്രാക്ക് കോളേജ്), പെരുമണ്ണ (വിസ്ഡം യൂത്ത് ഹബ്) എന്നീ സ്ഥാപനങ്ങളിലേക്കും ഞായറാഴ്ച ക്ലാസ്സുകള്‍ക്കു അപേക്ഷിക്കാം.  ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ക്ക് പുറമെ 20 ശതമാനം സീറ്റുകളില്‍ ഇതര ഒ ബി സി വിഭാഗത്തിലുള്ളവര്‍ക്കും പ്രവേശനം ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, എസ് എസ് എല്‍ സി എന്നിവയുടെ പകര്‍പ്പും രണ്ട് പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം സെന്ററില്‍ നേരിട്ട് വന്ന് അപേക്ഷ സമര്‍പ്പിക്കണം.  പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2724610. 

 

 പി എസ് സി, യു പി എസ് സി, ബാങ്കിംഗ് തുടങ്ങി മല്‍സരപ്പരീക്ഷകളെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി മികച്ച പരിശീലനം നല്‍കുന്ന സ്ഥാപനത്തില്‍  നിന്ന് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ പരിശീലനം നേടിയ 2000 ത്തോളം യുവാക്കള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍വ്വീസില്‍ വിവിധ കേഡറുകളില്‍ ജോലിക്ക് പ്രവേശിക്കാനും ലിസ്റ്റില്‍ ഉള്‍പ്പെടാനും സാധിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നെറ്റ്, ജെ ആര്‍ എഫ് നേടിയ 200 ഓളം പേര്‍ ഇവര്‍ക്ക് പുറമെയാണ്. 

 

 

date