Skip to main content

അതിഥി അധ്യാപക അഭിമുഖം

 

മങ്കട ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ അതിഥി അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ ഏഴ്  മുതല്‍ 17 വരെ  കോളേജിന്റെ താല്‍കാലിക കെട്ടിടത്തില്‍ നടത്തും.  വിഷയം, തീയതി, സമയം എന്നീ ക്രമത്തില്‍ - ബി.ബി.എ - ജൂണ്‍ ഏഴ് രാവിലെ 10 മണി. സൈക്കോളജി, ഫിസിയോളജി, ഉറുദു 14 ന് - രാവിലെ 10 മണി, പൊളിറ്റിക്കല്‍ സയന്‍സ് സ്റ്റാറ്റിസ്റ്റിക്‌സ് - 14 ന് ഉച്ചയ്ക്ക് 1.30,  ഇംഗ്ലീഷ് ജേര്‍ണലിസം - 17 ന് രാവിലെ 10,  കമ്പ്യൂട്ടര്‍ സയന്‍സ് ഇക്കണോമിക്‌സ് - 17 ന് ഉച്ചയ്ക്ക് 1.30.

 

ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം  മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുമുള്ള കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി നേരിട്ട് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04933-202135.

date