Skip to main content

ഭക്ഷ്യസുരക്ഷാ പോസ്റ്റര്‍ ഡിസൈന്‍ മത്സരം  ജൂണ്‍ 6 ന് ഒരുമണിക്ക്

ഭക്ഷ്യസുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ജൂണ്‍ 6 ന് ഉച്ചകഴിഞ്ഞ് ഒരുമണിക്ക്  അടിമാലി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ അഞ്ചിനു പൊതുഅവധിയായ സാഹചര്യത്തില്‍ പരിപാടി ആറിലേക്കു മാറ്റുകയായിരുന്നു. ഭക്ഷ്യസുരക്ഷയാണു വിഷയം. ക്രയോണ്‍സ് മാത്രം ഉപയോഗിച്ചു നടത്തുന്ന മത്സരത്തില്‍ പ്രായഭേദമന്യേ പങ്കെടുക്കാം. രണ്ടു മണിക്കൂറാണ്  മത്സരസമയം. സമാപന ദിവസം തൊടുപുഴ സിവില്‍സ്റ്റേഷനില്‍ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നതും  മികച്ച ഡിസൈനിംഗിന് പ്രോത്സാഹന സമ്മാനം നല്കുന്നതുമായിരിക്കും.  മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍  ജൂണ്‍ 6 നകം ഫോണില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 7593873302, 8943346546

date