Skip to main content

അഡ്വഞ്ചര്‍ ടൂറിസം പദ്ധതി  ഉദ്ഘാടനവും കെയര്‍ ഹോം ഭവനങ്ങളുടെ താക്കോല്‍ ദാനവും നാളെ (ജൂണ്‍ 3 )

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി ആരംഭിക്കുന്ന അഡ്വഞ്ചര്‍ ടൂറിസം പദ്ധതി നാളെ ് നാലു മണിക്ക് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി വെള്ളാപ്പാറ ഹില്‍വ്യൂ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം കെയര്‍ ഹോം പദ്ധതി പ്രകാരം പണി പൂര്‍ത്തികരിച്ചിട്ടുള്ള വീടുകളുടെ താക്കോല്‍ ദാനം ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ ബി.സുഷമകുമാരിയും  പുതിയ അഡ്വഞ്ചര്‍ റൈഡിന്റെ തറക്കല്ലിടീല്‍ കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഡി.ടി.പി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ സി.വി വര്‍ഗീസും നിര്‍വഹിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ  അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തും.
       ചടങ്ങില്‍ ഡി.ടി.പി.സി സെക്രട്ടറി ജയന്‍ പി വിജയന്‍, വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ ത്രേസ്യാമ്മ, ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്‍, ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുബാഷ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പ്രഭാ തങ്കച്ചന്‍, വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍,  ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date