Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 

ദര്‍ഘാസ് ക്ഷണിച്ചു

 

ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണറുടെ കാര്യാലയത്തില്‍ രണ്ട് വാഹനങ്ങള്‍ (കാര്‍) ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിനായി വാഹന ഉടമകളില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോം വില്‍ക്കുന്ന അവസാന തീയതി ജൂണ്‍ 21ന് വൈകീട്ട് നാല് മണി. ഫോണ്‍ - 0495 2720744.

 

 

ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും

 

കോഴിക്കോട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 659/17) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂണ്‍ 11 മുതല്‍ 13 വരെയുളള മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് മാലൂര്‍കുന്നിലെ പോലീസ് എ.ആര്‍ ക്യാമ്പില്‍ രാവിലെ ആറ് മുതല്‍ ശാരീരിക അളവെടുപ്പും തുടര്‍ന്ന് പ്രായോഗിക പരീക്ഷയും (എച്ച് ടെസ്റ്റ് ആന്‍ഡ് റോഡ് ടെസ്റ്റ്) നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ സഹിതം കൃത്യസമയത്ത് ഹാജരാവണം. ഫോണ്‍ - 0495 2371971. 

 

 

 

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

 

 

ജില്ലയിലെ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ്  വകുപ്പില്‍ ഇ.സി.ജി ടെക്‌നിഷ്യന്‍ ഗ്രേഡ് കക (കാറ്റഗറി നം. 348/16) തസ്തികയുടെ  റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. പകര്‍പ്പ്് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

 

 

 

റാങ്ക് ലിസ്റ്റ് റദ്ദാക്കി

 

 

കോഴിക്കോട് ജില്ലയില്‍ ആരോഗ്യ  വകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍ (എസ്ആര്‍ ഫോര്‍ എസ്.ടി മാത്രം) (കാറ്റഗറി നം. 12/13) തസ്തികയുടെ 2015 സെപ്തംബര്‍ 30 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതിനാല്‍  2018 സെപ്തംബര്‍ 30 മുതല്‍ ലിസ്റ്റ് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date