Skip to main content

ട്യൂട്ടോറിയല്‍ ഗ്രാന്റ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട, 40,000 രൂപയോ അതില്‍ താഴെയോ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ 8 മുതല്‍ പ്ലസ് ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ട്യൂട്ടോറിയല്‍ ഗ്രാന്റ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.

 

  വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമുള്ള ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ ട്യൂഷന് ചേരുന്നതിനും എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി കോഴ്‌സുകള്‍ക്ക് പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ ചേര്‍ന്ന് പഠിക്കുന്നതിനുമുള്ള ധനസഹായം നല്‍കുന്നതാണ് പദ്ധതി. സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും ബന്ധപ്പെട്ട ട്യൂട്ടോറിയല്‍ സ്ഥാപന മേധാവിയില്‍ നിന്ന് ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥി പഠിക്കുന്നുണ്ടെന്ന സാക്ഷ്യപത്രവും വാങ്ങി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (വരുമാന സര്‍ട്ടിഫിക്കറ്റ് 6 മാസത്തിനുള്ളില്‍ ഉള്ളത്) നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂണ്‍ 29 ന്  വൈകീട്ട് 5 നകം കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ (മിനി സിവില്‍ സ്റ്റേഷന്‍, താമരശ്ശേരി) പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ (ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പേരാമ്പ്ര) കോഴിക്കോട് ട്രൈബല്‍ ഡിവലപ്‌മെന്റ് ഓഫീസിലോ സമര്‍പ്പിക്കണം. ജൂണ്‍ 29നു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല.  അപേക്ഷയോടൊപ്പം അപേക്ഷകരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പുകൂടി സമര്‍പ്പിക്കണം.   

 

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ സി ബ്ലോക്കിലെ  ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ - 0495 2376364.

 

 

date