Skip to main content

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് കടമ്പനാട് പഞ്ചായത്ത് 

 

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി കടമ്പനാട് പഞ്ചായത്ത് രംഗത്ത്്. പഞ്ചായത്തിലെ നെല്ലിമുകള്‍ മുതല്‍ ഏഴാംമൈല്‍ വരെയുളള അഞ്ച് കിലോമീറ്റര്‍ ദൂരത്തിലുളള റോഡ് മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ആര്‍ അജീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏഴ് വാര്‍ഡുകളിലെയും തൊഴിലുറുപ്പ്, കുടുംബശ്രീ, വാര്‍ഡ് വികസനസമിതി, ക്ലബുകള്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ആഭിമുഖ്യത്തിലാണ് ശുചീകരണയജ്ഞപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൊതുകു നശീകരണം, ഖരമാലിന്യ നിര്‍മാര്‍ജനം, ബോധവത്ക്കരണം എന്നിവ ഇതിന്റെ ഭാഗമായി നടത്തും. കനാല്‍ റോഡ് മാലിന്യകൂമ്പാരമാകുകയും കാട് വളരുകയും ചെയ്ത സാഹചര്യത്തിലാണ് ശുചീകരണം. എല്ലാ വാര്‍ഡുകളിലെയും പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുകയും വീടുകളിലെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുകയും ചെയ്യും. ജൂണ്‍ ആറ് മുതല്‍ പഞ്ചായത്തിലെ പത്ത് കേന്ദ്രങ്ങളില്‍ ആയൂര്‍വേദ-ഹോമിയോ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും.           (പിഎന്‍പി 1287/19)

date