Skip to main content

ലോക് അദാലത്ത് ജൂലൈ 13 ന്

 

ജൂലൈ 13 ന് സംസ്ഥാന വ്യാപകമായി നടത്തുന്ന ലോക് അദാലത്തിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കോടതിയിലും രാവിലെ 10 മണിയ്ക്ക് അദാലത്ത് ആരംഭിക്കും. കോടതികളില്‍ നിലവിലുളള കേസുകളും, പുതിയ പരാതികളും ലോക് അദാലത്തില്‍ ഒത്തു തീര്‍പ്പിനായി പരിഗണിക്കും. കോടതികളില്‍ നിലവിലുളള കേസുകള്‍ ലോക് അദാലത്തിലേക്ക് റഫര്‍ ചെയ്യാന്‍ കക്ഷികള്‍ക്ക് ആവശ്യപ്പെടാം. സിവില്‍ കേസുകള്‍, വാഹനാപകട കേസുകള്‍,  ഭൂമി ഏറ്റെടുത്ത കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായ്പാസംബന്ധമായ കേസുകള്‍ തുടങ്ങിയവയും പരിഗണിക്കും. 

 

 

 

date