Skip to main content

ഗ്യാസ് ഏജന്‍സികളില്‍ പരിശോധന നടത്തി

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് വൈത്തിരി താലൂക്കിലെ ഗ്യാസ് ഏജന്‍സികളില്‍ പരിശോധന നടത്തി. വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി. സജീവന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി. കബീര്‍, പി.എ. രജനി,  സി.ടി.ശാന്തമ്മ എന്നിവര്‍ പങ്കെടുത്തു. ഗ്യാസ് ഏജന്‍സികള്‍ പാലിക്കേണ്ട നിയമങ്ങള്‍.

1. നിലവില്‍ ജില്ലാ കലക്ടര്‍ അംഗീകരിച്ച ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക് പ്രകാരം 5 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവില്‍ സിലിണ്ടറുകള്‍ എത്തിക്കുന്നതിനായി കടത്തുകൂലി ഈടാക്കാന്‍ പാടില്ല. ഇവരില്‍ നിന്നും ബില്ലില്‍ പറയുന്ന തുക മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. 5 കിലോമീറ്ററിനു മുകളില്‍ ജില്ലാ കളക്ടര്‍ അംഗീകരിച്ച കടത്തുകൂലി നിര്‍ബന്ധമായും ഗ്യാസ് ഏജന്‍സിയില്‍ ഉപഭോക്താക്കള്‍ കാണത്തക്കവിധം എഴുതി പ്രദര്‍ശിപ്പിക്കാനായി നിര്‍ദ്ദേശിച്ചു.

2. നിര്‍ബന്ധമായും ഉപഭോക്താവിന്റെ വിലാസത്തില്‍ (വീട്ടില്‍) തന്നെ സിലിണ്ടറുകള്‍ എത്തിക്കേണ്ടതാണ്. യാതൊരു കാരണവശാലും വഴിയരികിലോ വീടിനടുത്തുള്ള വഴിയിലോ മറ്റോ ഇറക്കി വയ്ക്കാന്‍ പാടുള്ളതല്ല. 
3. സെയില്‍സ് ഓഫീസറുടെ പേര്, വിലാസം, ഫോണ്‍നമ്പര്‍, പരാതിപുസ്തകം ലഭ്യമാണ്, പ്രവര്‍ത്തനസമയം എന്നീ വിവരങ്ങള്‍ ഗ്യാസ് ഏജന്‍സിക്ക് പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. 

ഉപഭോക്താക്കള്‍  ശ്രദ്ധിക്കേണ്ടതാണ്.
 1. സുരക്ഷാസീല്‍ ഇളകാത്ത സിലിണ്ടറുകള്‍ മാത്രമേ  സ്വീകരി   
    ക്കാന്‍ പാടുള്ളൂ.
 2. ആവശ്യമെങ്കില്‍ സിലിണ്ടറിന്റെ തൂക്കം വിതരണക്കാരില്‍   
    നിന്നും നേരില്‍ തൂക്കി ബോധ്യപ്പെടാവുന്നതാണ്.
 3. എക്‌സ്പയറി ഡേറ്റ് കഴിയാത്ത സിലിണ്ടറുകള്‍ മാത്രം സ്വീകരി  
    ക്കേണ്ടതാണ്.

 

date