Skip to main content

നിയമവിരുദ്ധ  പ്രവര്‍ത്തനങ്ങള്‍: ദേശീയ ട്രിബ്യൂണല്‍ സിറ്റിംഗ് മൂന്നാറില്‍

 സിമിയുടെ നിരോധനവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍(തടയല്‍) അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ച ദേശീയ ട്രിബ്യൂണലിന്റെ സിറ്റിംഗ് ജൂണ്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ മൂന്നാറില്‍ നടക്കും. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുക്ത ഗുപ്ത അധ്യക്ഷയായിട്ടുള്ള ബെഞ്ചാണ് സിറ്റിംഗ് നടത്തുന്നത്. മൂന്നാര്‍ കെ. ടി. ഡി സി. ടീ കൗണ്ടിയിലാണ് സിറ്റിംഗ്.  വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കു മൊഴിയും തെളിവുകളും നല്‍കാമെന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി. എസ് റാണ അറിയിച്ചു. രാവിലെ പത്തു മുതല്‍ സിറ്റിംഗ് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിസര്‍ച്ച് ഓഫീസര്‍ ഹിരണ്‍മയ് ബിശ്വാസ് (മൊബൈല്‍ 9818463686), ഇന്‍വെസ്റ്റിഗേറ്റര്‍ മനോജ്കുമാര്‍ സിംഗ് (9818463686) എന്നിവരുമായി ബന്ധപ്പെടുക. 

date