Skip to main content

കടമ്പഴിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഉദ്ഘാടനം ഇന്ന്  മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും

 

കടമ്പഴിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് വിപുലീകരണത്തിന്റെ ഭാഗമായി ഐ.സി.ഡി.പി ധനസഹായത്തോടെ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 4 ന്) രാവിലെ 11 ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററിക്കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. പി.ഉണ്ണി എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ വനിതകള്‍ക്കുളള ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതിനുള്ള പലിശരഹിത വായ്പയുടെ ഉദ്ഘാടനം വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.എസ് സലീഖയും ലാപ്ടോപ്പ് പലിശരഹിത വായ്പ ഐ.സി.ഡി.പി പ്രൊജക്ട് മാനെജര്‍ വി.ജി കണ്ണനും നിര്‍വഹിക്കും. സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യും.  മൊബൈല്‍ ബാങ്കിങിന്റെ ഉദാഘാടനം പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം.കെ ബാബു നിര്‍വഹിക്കും. പരിപാടിയില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. 

date