Skip to main content

പച്ചത്തുരുത്ത് അതിജീവനത്തിനായി ചെറുവനങ്ങള്‍:   മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

 

ജില്ലാ പഞ്ചായത്ത്്, ഹരിതകേരള മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സജ്ജമാക്കുന്ന പച്ചത്തുരുത്ത് അതിജീവനത്തിനായി ചെറുവനങ്ങള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 4) രാവിലെ 8.30 ന് കൊല്ലങ്കോട് ഊട്ടറക്ക് സമീപം ഗായത്രി പുഴത്തടത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പരിപാടിയില്‍ പച്ചത്തുരുത്ത് മാര്‍ഗ്ഗരേഖ പ്രകാശനം കെ.ബാബു എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയാവും. സംസ്ഥാനത്തൊട്ടാകെ ലഭ്യമായ സ്ഥലങ്ങളില്‍ സ്വാഭാവികവനങ്ങളുടെ ചെറുമാതൃകകള്‍ സൃഷ്ടിക്കുന്നതിനുള്ള ക്യാമ്പയിനാണ് പച്ചത്തുരുത്ത്.  വൃക്ഷതൈകള്‍ നടുക എന്നതില്‍ നിന്നും വ്യത്യസതമായി ഒരു ചെറുവനം സൃഷ്ടിച്ച് പരിപാലിക്കുകയാണ് പച്ചത്തുരുത്തിലൂടെ ലക്ഷ്യമിടുന്നത്. പരിപാടിയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ്, കൊല്ലങ്കോട്-മുതലമട-വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശാലിനി കറുപ്പേഷ്, ബേബിസുധ, സൈരന്ധ്രി, ജില്ലാ പഞ്ചായത്ത് അംഗം കെ.സന്തോഷ് കുമാര്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍.ഉദയകുമാര്‍,   ഗ്രാമ പഞ്ചായത്ത് അംഗം വി.സത്യപാല്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍, സക്കീര്‍ഹുസൈന്‍ എന്നിവര്‍ പങ്കെടുക്കും.

date