Skip to main content

കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഒന്നാം നില ശിലാസ്ഥാപനം നിര്‍വഹിച്ചു

കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഒന്നാം നിലയുടെ നിര്‍മ്മാണ ശിലാസ്ഥാപനവും വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ നിര്‍വഹിച്ചു. ആസ്തി വികസന നിധിയില്‍ നിന്നും 50 ലക്ഷം ചെലവഴിച്ചാണ് കമ്മ്യൂണിറ്റിഹാള്‍ നിര്‍മ്മിക്കുന്നത്. അകത്തേത്തറ- നടക്കാവ് മേല്‍പ്പാലം, മലമ്പുഴ റിങ്ങ് റോഡ്, 75 കോടി രൂപയുടെ മലമ്പുഴ കുടിവെള്ള പദ്ധതികളും പുരോഗമിക്കുന്നു. ആയിരക്കണക്കിന് ഗ്രാമവാസികള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കുന്ന കൊടുമ്പ് തൂക്കുപാലം നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചതായും രണ്ടുമാസത്തിനകം നിര്‍മാണം ആരംഭിക്കുമെന്നും വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. 

date