Skip to main content

സിവില്‍ എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സ് പ്രവേശനം

 

ഐ.എച്ച.്ആര്‍.ഡിയുടെ കീഴിലെ കുഴല്‍മന്ദം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. എസ്എസ്എല്‍സി/ തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് അവസരം. ihrdmptc.org -ല്‍ ജൂണ്‍ എട്ടിനകം അപേക്ഷ നല്‍കുകയും അപേക്ഷയുടെ പ്രിന്റ് ഔട്ട്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപേക്ഷഫീസ് 200രൂപ (പട്ടികജാതി/പട്ടികവര്‍ഗ്ഗം വിഭാഗക്കാര്‍ക്ക് 100 രൂപ) എന്നിവ സഹിതം ജൂണ്‍ 10നകം കോളേജ് ഓഫീസില്‍ എത്തിക്കണം. 50 ശതമാനം സീറ്റുകള്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരങ്ങളും പ്രോസ്പെക്ടസും ഇതേ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04922 272900, 8547005086.

date