Post Category
അധ്യാപക നിയമനം: അഭിമുഖം ജൂണ്‍ ഏഴിന്
പുതുക്കോട് സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ നിയമിക്കുന്നു. സിവില്‍ സ്റ്റേഷനിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ജൂണ്‍ ഏഴിന് അഭിമുഖം നടത്തും. ഹിസ്റ്ററി, ഇക്കണോമിക്സ്, ജ്യോഗ്രഫി വിഷയങ്ങളിലേയ്ക്ക് രാവിലെ 9.30നും, കൊമേഴ്സ്, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം വിഷയങ്ങളിലേയ്ക്ക് ഉച്ചയ്ക്ക് ഒന്നിനുമാണ് അഭിമുഖം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505469.
date
- Log in to post comments