Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള വനിത പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 2019 ജൂലൈ മുതല്‍ മാര്‍ച്ച് 2020 വരെ ഒമ്പത് മാസത്തേക്കാണ് കരാര്‍. വാഹനത്തിന് (കാര്‍, ജീപ്പ്) ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കമുണ്ടാവരുത്. ടാക്സി പെര്‍മിറ്റ് ഉള്‍പ്പെടെ രേഖകള്‍ ഉണ്ടായിരിക്കണം. പ്രതിമാസം 1500കി.മി. വാഹനം ഓടുന്നതിന് പരമാവധി 25,000 രൂപയാണ് അനുവദിക്കുക. ടെന്‍ഡറില്‍ കരാര്‍ തുക കാണിക്കേണ്ടതാണ്. വാഹന വാടക മാത്രമേ കരാര്‍പ്രകാരം നല്‍കൂ. ദര്‍ഘാസിനോടൊപ്പം പ്രാഥമിക കരാറും ഇഎംഡിയും ഉണ്ടായിരിക്കണം. ഇഎംഡി ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നും വനിത പ്രൊട്ടക്ഷന്‍ ഓഫീസറുടെ പേരില്‍ ഡിഡി ആയി സമര്‍പ്പിക്കണം. അടങ്കല്‍തുക 2,25000രൂപ. ദര്‍ഘാസ് വിതരണം ചെയ്യുന്നത് ജൂണ്‍21ന് ഉച്ചയ്ക്ക് 12നും  സ്വീകരിക്കുന്നത് അതേദിവസം ഒന്നിനും  തുറക്കുന്നത്  മൂന്ന് മണിക്ക് നടക്കുമെന്ന്  വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8281999061.

date