Skip to main content

ബേഡകം ഉപതിരഞ്ഞെടുപ്പ് പത്രിക 23 വരെ സ്വീകരിക്കും

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം പട്ടികവര്‍ഗ സംവരണവാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് 2018 ജനുവരി 11ന് വ്യാഴാഴ്ച നടത്തും.  നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഈ മാസം 23 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന 26ന് നടത്തും. 28വരെ  സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. ആവശ്യമെങ്കില്‍ 2018  ജനുവരി 11ന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ വോട്ടെടുപ്പ് നടക്കും. ജനുവരി 12ന്  രാവിലെ 10 മുതല്‍ വോട്ടെണ്ണും. തെരഞ്ഞെടുപ്പിനുള്ള. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വരണാധികാരി സര്‍വേ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍ കെ രാജന്‍  പത്രികകള്‍ സ്വീകരിച്ച്  തുടങ്ങി.
 

date