Skip to main content
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ നടന്ന തൊഴില്‍മേള എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

തൊഴില്‍മേളയില്‍ ഇരുന്നൂറോളം പേര്‍ക്ക് പ്ലേസ്‌മെന്റ്

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ നടന്ന തൊഴില്‍മേളയില്‍ ജോലി തേടിയെത്തിയത് അറുന്നൂറോളം ഉദ്യോഗാര്‍ഥികള്‍. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നാല്‍പതോളം തൊഴില്‍ദാതാക്കള്‍  പങ്കെടുത്ത മേളയില്‍ ഇരുന്നൂറോളം ട്രെയിനികള്‍ക്ക് പ്ലേസ്‌മെന്റ് മുഖേന ജോലി ലഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. 
    ജില്ലയില്‍ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു സംരംഭം നടത്തിയത്. വിദഗ്ധ തൊഴില്‍മേഖലയ്ക്ക് വൈദഗ്ധ്യമുള്ള തൊഴില്‍സേന എന്ന ആശയവുമായി 'സ്‌പെക്ട്രം 2' എന്ന പേരില്‍ നടത്തിയ തൊഴില്‍മേളയില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐകളില്‍(എന്‍.സി.വിടി/എസ്.സി.വി.ടി) നിന്നും തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് വേണ്ടിയാണ് മേള നടത്തിയത്.മേളയുടെ ഉദ്ഘാടനം എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. കാസര്‍കോട് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. 
    കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി, വ്യാവസായിക പരിശീലന വകുപ്പ് കണ്ണൂര്‍ റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ സുനില്‍ ജേക്കബ്, ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ്‌കെ.പി ശിവശങ്കരന്‍, ജില്ലാ വ്യവസായ പരിശീലന കേന്ദ്രം ജനറല്‍ മാനേജര്‍ എം.പി അബ്ദുള്‍ റഷീദ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.അബ്ദുറഹ്മാന്‍ കുട്ടി, കാസര്‍കോട് ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് പി.വി ചിത്രാംഗദന്‍, വൈസ് പ്രിന്‍സിപ്പാര്‍ ഫിലോമിന ജെഫി ജെന്നിഫര്‍, സീതാംഗോളി ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ടി.എ ഷാജന്‍, മടിക്കൈ ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ബേബി ജോസഫ്, പുല്ലൂര്‍ ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എം.കെ മുഹമ്മദ് അക്ബര്‍, വെസ്റ്റ് എളേരി ഗവ. ഐ.ടി.ഐ ഫോര്‍ വിമണ്‍ പ്രിന്‍സിപ്പാള്‍ ഡി.ശോഭന, കയ്യൂര്‍ ഗവ. ഐ.ടി.ഐ സീനിയര്‍ സുപ്രണ്ട് പി.സി ഫ്രാന്‍സിസ്, കാസര്‍കോട് ഗവ. ഐ.ടി.ഐ ഐ.എം.സി ചെയര്‍മാന്‍ ടി.ജെ ഇമ്മാനുവല്‍, കയ്യൂര്‍ ഗവ. ഐ.ടി.ഐ ഐ.എം.സി ചെയര്‍മാന്‍ കെ.വി ബാലചന്ദ്രന്‍, കാസര്‍കോട് ഗവ. ഐ.ടി.ഐ പിടിഎ പ്രസിഡന്റ് ഖാദര്‍ പാലോത്ത്, പരവനടുക്കം ആലിയ പ്രൈവറ്റ് ഐടിഐ ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ സി.എച്ച് മുഹമ്മദ്, കാസര്‍കോട് ഗവ. ഐ.ടി.ഐ ഗ്രൂപ്പ്് ഇന്‍സ്ട്രക്ടര്‍ പി.യു ബാബു, കയ്യൂര്‍ ഗവ. ഐ.ടി.ഐ ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ടി.പി മധു, കാസര്‍കോട് ഗവ. ഐ.ടി.ഐ സ്റ്റാഫ് സെക്രട്ടറി വി.കെ രവിശങ്കര്‍, ഐഎംസി മെമ്പര്‍മാരായ ആനന്ദ കാമത്ത്, ബി.യോഗേഷ് പ്രഭു, ട്രെയിനിംഗ്് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എച്ച് ഇര്‍ഫാന്‍ എന്നിവര്‍ പങ്കെടുത്തു.

date