Skip to main content

സ്‌നേഹിത @ സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി

 

സ്‌കൂളുകളിലെ ഓരോ ഇടവും ശിശു, സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കുടുംബശ്രീ സ്‌നേഹിത അറ്റ് സ്‌കൂള്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കുട്ടികള്‍ നേരിടുന്ന എല്ലാതരം നീതി നിഷേധത്തില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും ആവശ്യമായ നിയമ പരിരക്ഷയും കൗണ്‍സിലിങും നല്‍കുക, ആവശ്യ ഘട്ടങ്ങളില്‍ കുട്ടിയെ ഏറ്റെടുക്കുക, മതിയായ സംരക്ഷണം നല്‍കുക, കുട്ടിക്കും, കുടുംബത്തിനും കൗണ്‍സിലിങ് നല്‍കി പുനരധിവാസം ഉറപ്പ് വരുത്തുക, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ജന്‍ഡര്‍ അവബോധ ക്ലാ്‌സുകള്‍ നല്‍കുക, മറ്റു വകുപ്പുകളുമായി സഹകരിച്ച ആവശ്യമായ ക്ലാസുകള്‍ സംഘടിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി സ്്കൂളുകളില്‍ പരാതിപ്പെട്ടി  സ്ഥാപിക്കുകയും മോണിറ്ററിങ് കമ്മിറ്റി ഈ പരാതികള്‍ക്ക് പരിഹാരം കാണുകയും ചെയ്യും.
സ്‌കൂള്‍ പ്രവേശനോല്‍സവ ദിനമായ ഇന്നലെ ജില്ലയിലെ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളില്‍ പദ്ധതിയുടെ ഉദ്ഘാടനങ്ങള്‍ നടന്നു. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി ട്രൈബല്‍ ജി.എച്ച്.എസ്.സ്‌കൂളില്‍ സ്‌നേഹിത അറ്റ് സ്‌കൂളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം ശറഫുന്നീസ നിര്‍വ്വഹിച്ചു. കെ.എസ്. റഫീഖ് അധ്യക്ഷത വഹിച്ചു. എ.പി.മുസ്തഫ, പ്രധാന അധ്യാപിക ആന്റോ സുജ എന്നിവര്‍ സംസാരിച്ചു. സ്‌നേഹിത സര്‍വീസ് പ്രൊവൈഡര്‍ ശ്രീമതി, ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഫെബിന എന്നിവര്‍ ക്ലാസെടുത്തു.
വന്നേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സയന വിശ്വന്‍ പദ്ധതി പരിചയപ്പെടുത്തി. പി.ടി.എ പ്രസിഡന്റ് ജലീല്‍ കുന്നനയില്‍, ഹെഡ്മാസ്റ്റര്‍ കുഞ്ഞുമോന്‍, പി.ടി.എ അംഗം അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വീസ് പ്രൊവൈഡര്‍ ടി.പി. പ്രമീള ക്ലാസെടുത്തു.
പൊന്നാനി ബ്ലോക്ക് തല ഉദ്ഘാടനം തൃക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പൊന്നാനി നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ വി.രമാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ എക്്‌സിക്യൂട്ടീവ് അംഗം വി.പി. ബാലസുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ രമേഷ്, പ്രിന്‍സിപ്പാള്‍ പി. മധു, പി.ടി.എ അംഗങ്ങളായ പ്രദീപ്, ബാബു, പ്രദീപ്, ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. സ്‌നേഹിത കൗണ്‍സിലര്‍ മായ ക്ലാസെടുത്തു.

കുറ്റിപ്പുറം ബ്ലോക്കിലെ കല്‍പകഞ്ചേരി ജി.വി.എച്ച് എസ്.എസ് ല്‍ പ്രവേശനോത്സത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് രാമകൃഷ്ണന്‍  ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ സംസാരിച്ചു. കുടുംബശ്രീ ജന്‍ഡര്‍ റിസോഴ്‌സ് പേര്‍സണ്‍ ജുമൈല ക്ലാസെടുത്തു.

 

date