Skip to main content

പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി  പരിസ്ഥിതി ദിനാഘോഷവും

ആലപ്പുഴ:  അവധിദിനമായിട്ടും  ജില്ലയിലെ നിരവധി സ്‌കൂളുകളിൽ ജനപ്രതിനിധികളുടെയും വിദ്യാർഥികളുടെയും പങ്കാളിത്തോടെ ജൂൺ അഞ്ചിന്  പരിസ്ഥിതി ദിന0 ആഘോഷിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ചു  കൂടുതൽ പേർ മരം നടുന്നതിനായെത്തി. സംസഥാന സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിനു അനുസരിച്ച് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈകൾ വിദ്യാലയങ്ങളിൾ നാലിനു തന്നെ എത്തിച്ചിരുന്നു. ജില്ലയിലെ ഭൂരിഭാഗം  സ്‌കൂളുകളിലു0 പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടു ആചരിച്ചു.  പ്രവേശനോത്സവത്തിനു ശേഷം മുഴുവൻ സ്‌കൂളുകളിലു0,വൃക്ഷതൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിക്കും. 
പൊതു വിദ്യാഭ്യാസ സ0രക്ഷണയജ്ഞത്തിന്റെ ഭാഗമായി മുഴുവൻ വിദ്യാലയങ്ങളിലു0 ജൈവവൈവിധ്യ ഉദ്യാനം ഉണ്ടാവണമെന്നു സ്‌കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന്റെ പ്രാരംഭ നടപടി എന്ന രീതിയിൽ ജൈവവൈവിധ്യ ഉദ്യാനം സൃഷ്ടിക്കുന്നതിനു പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നു 2018-19 അധ്യയനവർഷം ജില്ലയിലെ 170 സ്‌കൂളുകൾക്ക് 10000 രൂപവീതവു0 ,എസ്. എസ്. എ യിൽ നിന്നു0 38 സ്‌കൂളുകൾക്ക് 20000 രൂപ വീതവു0 നൽകി. മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുളള സംസ്ഥാന അവാർഡ്, (രണ്ടാ0 സ്ഥാന0  ) ജില്ലയിലെ എടത്വാ സെന്റ് മേരീസ് എൽ. പി. എസി. നു ലഭിച്ചിരുന്നു.  ഈ വർഷ0 എല്ല വിദ്യാലയങ്ങളിലു0 ജൈവവൈവിധ്യ ഉദ്യാനം ഉണ്ടാകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാന0. പരിസ്ഥിദിനാചരണത്തിൽ പങ്കു ചേർന്ന മുഴുവൻ സ്‌കൂളുകളെയും വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ. ആർ. കുമാർ പൊതു വിദ്യാഭ്യാസ സ0രക്ഷണയജ്ഞം ജില്ല കോ-ഓർഡിനേറ്റർ എ. കെ. പ്രസന്നൻ സമഗ്രശിക്ഷ ജില്ല പ്രോജക്ട് കോ-ഓർഡിനേറ്റർ എ. സിദ്ദിഖ് എന്നിവർ  അഭിനന്ദിച്ചു.

 

date