Skip to main content

ഡിഡിഒമാര്‍ക്ക് പരിശീലന ക്ലാസ്

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഡിഡിഒ മാര്‍ക്കും ജിവനക്കാരുടെ എസ്എല്‍ഐ, ജിഐഎസ് പ്രീമിയം അടവ് വിശ്വാസ് ഓണ്‍ലൈന്‍ സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള ഏകദിന പരിശീലന ക്ലാസ് നടത്തും. ജില്ലാ ഇന്‍ഷൂറന്‍സ് ഓഫീസും ഐടി @ സ്‌കൂള്‍ പ്രോജക്ടും സംയുക്തമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 
    കാസര്‍കോട് ഗവ. കോളേജില്‍ ഈ മാസം 23 ന് രാവിലെ 10 നും 12നും ഉച്ചയ്ക്ക് രണ്ടിനുമായി മൂന്ന് ബാച്ചായാണ് കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ ഡിഡിഒ മാര്‍ക്കുമുള്ള പരിശീലനം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഡിഡിഓ മാര്‍ക്കുള്ള പരിശീലനം കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ 27 ന് രാവിലെ 10 നും 12നും ഉച്ചക്ക് രണ്ടിനുമായി മൂന്ന് ബാച്ചായാണ് നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ ഡിഡിഒ മാരും അവര്‍ക്ക് അനുവദിച്ച ബാച്ചില്‍ തന്നെ പരിശീലനത്തിനായി എത്തിചേരണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍  അറിയിച്ചു. ഫോണ്‍: 04994 225931
 

date