Skip to main content

ശിശു പരിചരണ കേന്ദ്രത്തില്‍ നിന്ന് 16 പേര്‍ വിദ്യാലയത്തിലേക്ക്   

ആലപ്പുഴ: ശിശുക്ഷേമസമിതിയുടെ ശിശു പരിചരണ കേന്ദ്രത്തിലെ 16 വിദ്യാത്ഥികള്‍ ഇന്നത്തെ പ്രവേശനോത്സവത്തില്‍ പങ്കെടുത്തു. മൂന്നര വയസ് മുതല്‍ അഞ്ച് വയസു വരെയുള്ള 16 വിദ്യാത്ഥികളാണ് എല്‍.കെ.ജി., യു.കെ.ജി, ഒന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയത്. സര്‍ക്കാര്‍ എയിഡഡ് വിദ്യാലയമായ വൈ.എം.എം.എ.എല്‍.പി സ്‌കൂളിലാണ് പ്രവേശനം നേടിയത്. അതിരാവിലെ തന്നെ ഉണര്‍ന്ന കുട്ടികള്‍ പുതിയ ബാഗും കുടകളുമൊക്കെയായി സ്‌കൂളില്‍ പോകുവാനുള്ള ആവേശത്തിലായിരുന്നെന്ന് അഡോപ്ഷന്‍ ഓഫീസര്‍ നിര്‍മ്മല്‍ ലേഖ പറഞ്ഞു. സ്റ്റാഫ് നേഴ്‌സ് രേവതി മണിയപ്പന്‍, ആയ എല്‍. സുലേഖ എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ ഒരുക്കി നിര്‍ത്തിയിരുന്നു. ശിശുക്ഷേമസമിതി ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ എ.എന്‍ പുരം ശിവകുമാര്‍, നസീര്‍ പുന്നക്കല്‍, കെ. നാസര്‍ എന്നിവര്‍ എത്തി കുട്ടികളെ സ്‌കൂളിലെത്തിച്ചു. 

 

date