Skip to main content

ചെളിയും മണലും വിട്ട് നല്‍കും

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കനാല്‍ നവീകരണവുമായി ബന്ധപ്പെട്ട് കനാലില്‍ നിന്നും കുഴിച്ചെടുക്കുന്ന ചെളിയും മണലും പാടശേഖര സമിതികള്‍ക്കും, വ്യക്തികള്‍ക്കും കൃഷിയാവിശ്യങ്ങള്‍ക്കായി നല്‍കും. താല്‍പര്യമുള്ളവര്‍ ഇന്ന് (07.06.2019) മുതല്‍ തിങ്കളാഴ്ച വൈകിട്ട് 4.00 മണി വരെ ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ സത്യവാങ്ങ്മൂലത്തിനൊപ്പം അപേക്ഷ നല്‍കണം. ചൊവ്വാഴ്ച മുതലാണ് പാടശേഖര സമിതിക്കും, വ്യക്തികള്‍ക്കും കൃഷി ആവശ്യങ്ങള്‍ക്കുമായി മണലും ചെളിയും നിബന്ധനകള്‍ക്ക് വിധേയമായി നല്‍കുന്നത്. വിശദവിവരത്തിന് ഫോണ്‍ : 0477 2252212  

 

date