Skip to main content

ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശന സമയത്തില്‍ നിയന്ത്രണം  പൊതിച്ചോറുകളും പ്ലാസ്റ്റിക് കവറുകളും നിരോധിച്ചു.

 

 

ജില്ലാ ആശുപത്രിയില്‍ ജൂണ്‍ എട്ട് മുതല്‍ സന്ദര്‍ശന സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സൂപ്രണ്ട് അറിയിച്ചു. സന്ദര്‍ശന സമയം രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് വരെ സൗജന്യമായും വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെ പാസ് മുഖേനയും അഞ്ച് മുതല്‍ ഏഴ് വരെ സൗജന്യമായും ക്രമീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണവും രോഗാതുരുത തടയുന്നതിനും രോഗികള്‍ക്ക് ആവശ്യമായ വിശ്രമവും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനുമാണ് സമയ ക്രമീകരണം. മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ആശുപത്രിയില്‍ പൊതിച്ചോറ്, പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചതായും സൂപ്രണ്ട് അറിയിച്ചു. 

 

date