Skip to main content

ഒ. ഇ.സി. വിദ്യാഭ്യാസ ആനുകൂല്യം:  സ്‌കൂളുകള്‍ വിവരം 10 നകം നല്‍കണം.

 

 

ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത അണ്‍-എയ്ഡഡ്/ സിബിഎസ്ഇ/ഐസിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ ഒ.ഇ.സി.വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egratnz.kerala.gov.in പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ജൂണ്‍ 10നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് തുക  ബാങ്ക് അക്കൗണ്ട്  മുഖേനയാണ് ലഭിക്കുക.  വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ ഈ പോര്‍ട്ടലിലും www.bcdd.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടുക . ഫോണ്‍  0495 2377786.

date