Skip to main content

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെ മേഖലാ യോഗം ഇന്ന് (ജൂണ്‍ 7)

തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പരിഷ്കരണവും പദ്ധതി നിര്‍വഹണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെ മേഖലാ യോഗം ഇന്ന് (ജൂണ്‍ 7) രാവിലെ പത്തിന് അയ്മനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ പങ്കെടുക്കും. 

ഇടുക്കി,  പത്തനംതിട്ട,  ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരും മുനിസിപ്പല്‍ ചെയര്‍മാന്‍മാരും സംബന്ധിക്കും. 

date