Skip to main content

കുറവിലങ്ങാട് ഉപജില്ലാ പ്രവേശനോത്സവം

കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോത്സവം  ആപ്പാഞ്ചിറ ഗവണ്‍മെന്‍റ് ഹരിജന്‍ വെല്‍ഫയര്‍ എല്‍.പി സ്കൂളില്‍  കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പദ്മാ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണവും കുട്ടികളുടെ വര്‍ണ്ണോത്സവവും ഇതോടനുബന്ധിച്ചു നടന്നു.

മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുമോന്‍ അധ്യക്ഷയായിരുന്നു. കുറവിലങ്ങാട് എ.ഇ.ഒ ഇ.എസ്. ശ്രീലത മുഖ്യ പ്രഭാഷണം നടത്തി. മുളക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാബു കുന്നേല്‍, ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി മാത്യു, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിജി സുരേഷ്, വാര്‍ഡ് മെമ്പര്‍ ജെസി കുര്യന്‍, കുറവിലങ്ങാട് ബി.പി.ഒ റീന എസ്. ആനന്ദ്, ഹെഡ്മിസ്ട്രസ് ജെസി ജയിംസ്, പി.റ്റി.എ പ്രസിഡന്‍റ് പി സി പൗലോസ് എന്നിവര്‍ സംസാരിച്ചു.

date