Skip to main content

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍: അപേക്ഷ 13 വരെ 

 

 

ജില്ലയില്‍ പാലക്കാട്, ആലത്തൂര്‍, ചുള്ളിയാര്‍ ഡിവിഷനുകളിലായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷി രണ്ടാംഘട്ട പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അക്വാ കള്‍ച്ചര്‍ പ്രമോട്ടര്‍മാരെ തിരഞ്ഞെടുക്കുന്നു.  ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ് നടത്തുക. ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.സി അല്ലെങ്കില്‍ ഫിഷറീസിലോ സുവോളജിയിലോ ബിരുദം അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ സ്ഥാപനത്തിലോ വകുപ്പിലോ കുറഞ്ഞത് മൂന്ന് വര്‍ഷം അക്വാ കള്‍ച്ചര്‍ മേഖലയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20-56. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയുമായി ജൂണ്‍ 13നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മലമ്പുഴ ഡാം പി.ഒ, പാലക്കാട് 678651 വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 0491-2815245, 0491-2816061. 

date