Skip to main content

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ 

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. യോഗ്യത- വി.എച്ച്.എസ്.ഇ(ഫിഷറീസ്)/സുവോളജി, ഫിഷറീസ് ബിരുദം/ എസ്.എസ്.എല്‍.സിയും അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിയവും. പ്രായപരിധി-20നും 56നും ഇടയില്‍.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റ, യോഗ്യതയും  പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 17ന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കാരാപ്പുഴ, കോട്ടയം-686003 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0481 2566823  

date