Skip to main content
തൊടുപുഴ ബ്ലോക്ക് തല പ്രവേശനോത്സവം

തൊടുപുഴ ബ്ലോക്ക്  പ്രവേശനോത്സവം

തൊടുപുഴ ബ്ലോക്ക് തല പ്രവേശനോത്സവം കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് യുപി സ്‌കൂളില്‍ നടന്നു .സ്‌കൂള്‍ അങ്കണത്തില്‍  സ്‌കൂള്‍ മാനേജര്‍ ഫാ.മാത്യു തേക്കുംകാട്ടില്‍ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് സിനോജ് ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു.  
ഗ്രാമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത്തീഫ് മുഹമ്മദ് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിച്ചു.  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിമ്മി തോട്ടുപുറം പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷത്തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു.  ഡിഇഒ ഇന്‍ചാര്‍ജ് ഗീതാ നാരായണന്‍ പഠന കിറ്റ് വിതരണം ചെയ്തു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് വൈസ് ചെയര്‍പേഴ്സണ്‍ ഷീജ നൗഷാദ് ,വാര്‍ഡ് മെമ്പര്‍ ലീലാ ദീപു, സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജോയ് മാത്യു,ഹെഡ്മിസ്ട്രസ്  സിസ്റ്റര്‍ ഡാന്‍സി പി.ജെ, സ്റ്റാഫ് സെക്രട്ടറി ഫിലിപ്പുകുട്ടി റ്റി എം, 
എ ഇ  ഒ സൂപ്രണ്ട്  ജയശ്രീ സി.കെ ,ഡയറ്റ് ഫാക്കല്‍ട്ടി അമ്പിളി, തൊടുപുഴ ബി.പി.ഒ സിബി കുരുവിള,പി റ്റി എ പ്രസിഡന്റ്  കിഷോര്‍ കുമാര്‍ പി കെ ,തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടോമി കാവാലം തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 

date