Skip to main content

ദീപക്കാഴ്ചയുമായി വരവേല്‍പ്പ്

  ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്  പ്രവേശനോത്സവം പൂമാല ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന് മുന്നോടിയായി ആദിവാസി മേഖല ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ദീപക്കാഴ്ച ഒരുക്കി ആണ് കുട്ടികളെ സ്വീകരിച്ചത്. ഓരോ പ്രദേശത്തെയും കുട്ടികളും രക്ഷിതാക്കളും ഊര് മൂപ്പ•ാരും ദീപക്കാഴ്ചയില്‍ പങ്കെടുത്തു.  മുഴുവന്‍ കുട്ടികളെയും  സ്‌കൂളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദീപക്കാഴ്ച ഒരുക്കിയത്. പുതിയ അധ്യയന വര്‍ഷത്തില്‍ 48 കുട്ടികളാണ് ഒന്നാം തരത്തില്‍ എത്തിയത്. അവധിക്കാലത്ത് വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിച്ച പ്രാദേശിക സര്‍ഗോത്സവങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പ്രവേശനോത്സവം പൂമാല സ്‌കൂളില്‍ നടത്തിയത്.  കോഴിപ്പിള്ളിയില്‍ നിന്നും മേത്തൊട്ടിയില്‍ നിന്നും രാവിലെ ആരംഭിച്ച ദീപശിഖ യാത്ര സ്‌കൂളില്‍ എത്തിയതോടെ  പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.  യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ ലളിതമ്മ വിശ്വനാഥന്‍, അക്കാമ്മ മാത്യു, എ.ഇ. ഒ അപ്പുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. പോലീസ് അസോസിയേഷന്‍ വക പഠനോപകരണങ്ങള്‍ എ.എസ്.ഐ സാജന്‍ ജോണ്‍ വിതരണം ചെയ്തു. തുടര്‍ന്ന് പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. തനിമ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധ്യാപക സേവാ ശ്രേഷ്ഠ  പുരസ്‌കാരം മുന്‍ അദ്ധ്യാപകന്‍ വി വി ഷാജിക്ക്  ചടങ്ങില്‍ നല്‍കി ആദരിച്ചു. തനിമ ട്രസ്റ്റ് സെക്രട്ടറി അശോക് കുമാര്‍, ജയന്‍ പ്രഭാകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്റെ  അധ്യക്ഷതയില്‍ തുടങ്ങിയ യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ മധുസൂദനന്‍, പി ടി എ പ്രസിഡണ്ട് ജയ്സണ്‍ കുര്യാക്കോസ് തുടങ്ങിയവരും സംസാരിച്ചു. പ്രാദേശിക ദീപക്കാഴ്ച പരിപാടിക്ക് പി ജി സുധാകരന്‍, ഗംഗാധരന്‍, ശ്രീകല സുരേഷ്,  യമുന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

date