Skip to main content

മഴക്കാല രോഗപ്രതിരോധത്തിന് സജ്ജമായി ആയുര്‍വ്വേദം

ജില്ലയില്‍ മഴക്കാല രോഗപ്രതിരോധത്തിന് ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ വിഭാഗം  സജ്ജമായിക്കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: റോബര്‍ട്ട് രാജിന്റെ നേതൃത്വത്തില്‍ മേഖലാ കണ്‍വീനര്‍മാരുടെ അടിയന്തിര യോഗം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടന്നു. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് ആറ് മേഖലാ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ ഉപയോഗപ്പെടുത്തി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ചു കൊണ്ട്   മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതിന് ആവശ്യമായ മരുന്നുകള്‍ മേഖലാ കണ്‍വീനര്‍മാര്‍ക്ക് ലഭ്യമാക്കി കഴിഞ്ഞു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും  ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതിന് മേഖലാ കണ്‍വീനര്‍മാരുമായി ബന്ധപ്പെടാം. ആറു മേഖലാ കണ്‍വീനര്‍മാര്‍മാരുടെ വിവരങ്ങള്‍ -
തൊടുപുഴ-  ഡോ: കെ.ആര്‍.സുരേഷ്  9447267064
ഇടുക്കി -ഡോ: ടി.ഡി.ദിജി  9995472102
അടിമാലി - ഡോ: എം.എസ്.നൗഷാദ്  9495578090
കട്ടപ്പന - ഡോ: ആന്‍സി തോമസ്-9495316025 
പീരുമേട് - ഡോ: കെ.കെ.ജീന  9446724207
മൂന്നാര്‍-ഡോ: ശ്രീഭര്‍ശന്‍ - 9447768903 

ഭാരതീയ ചികിത്സാ വകുപ്പിന്റെ  എല്ലാ ഡിസ്‌പെന്‍സറികള്‍ വഴിയും  ആശുപത്രികള്‍ വഴിയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സജ്ജമായിക്കഴിഞ്ഞു. അതോടൊപ്പം ജില്ലയിലെ  മെഡിക്കല്‍ ഓഫീസര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ ഒഴിവുവന്ന എല്ലാ തസ്തികകളിലേയ്ക്കും ആവശ്യമായ ജീവനക്കാരെ  താല്ക്കാലികമായി  നിയമിച്ചുകൊണ്ട് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുകയും ചെയ്തതായി ഡി.എം.ഒ അറിയിച്ചു.

date