Skip to main content

ഭക്ഷ്യസുരക്ഷാ വാരാചരണം ഇന്ന് സമാപനം (7.6.19)

ഭക്ഷ്യസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ജൂണ്‍് ഒന്നു മുതല്‍ ഭക്ഷ്യ സുരക്ഷയെക്കുറിച്ചും ശുചിയായ പാചകരീതിയെക്കുറിച്ചും വൈവിദ്ധ്യമാര്‍ന്ന രീതിയില്‍ ജില്ലയിലുടനീളം ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി. യു.എന്‍ പൊതുസഭയുടെ തീരുമാനപ്രകാരം ജൂണ്‍ 7 ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ പരിപാടികള്‍ ജില്ലയില്‍ ഒരുക്കിയത്.  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തതരം പരിപാടികള്‍  ആരോഗ്യകേരളവും നാഷണല്‍ ഹെല്‍ത്ത് മിഷനും പബ്ലിക് റിലേഷന്‍സ്  വകുപ്പും ചേര്‍ന്ന് നടത്തി. സമാപന ദിവസമായ ഇന്ന് (7ന)് തൊടുപുഴ ടൗണ്‍ഹാളില്‍ രാവിലെ 10 ന് ഭക്ഷ്യസുരക്ഷയെ ആസ്പദമാക്കിയുള്ള പോസ്റ്റര്‍, ചിത്ര പ്രദര്‍ശനം, തുടങ്ങി  വിപുലമായ പരിപാടികള്‍ നടത്തും.

date