Skip to main content

ലാപ്‌ടോപ്പ് : അപേക്ഷ ക്ഷണിച്ചു

2018-19 വർഷത്തെ പട്ടികജാതി വികസന വകുപ്പിന്റെ ലാപ്‌ടോപ്പ് ധനസഹായ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. മൂന്ന്, നാല്, അഞ്ച് വർഷങ്ങളിൽ പിഎച്ച്ഡി ചെയ്യുന്നവരും ഈ വകുപ്പിൽ നിന്നോ മറ്റ് ഏജൻസികൾ വഴിയോ ലാപ്‌ടോപ്പ് വാങ്ങുന്നതിന് ധനസഹായം കൈപ്പറ്റിയിട്ടില്ലാത്തതുമായ എസ് സി വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് 25000 രൂപ അനുവദിക്കും. ഇ-ഗ്രാൻഡ്‌സ് ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥികൾ ലാപ്‌ടോപ്പ് വാങ്ങിയതിന്റെ അസ്സൽ ബില്ല്, ജാതി സർട്ടിഫിക്കറ്റ്, ലാപ്‌ടോപ്പ് വാങ്ങുന്നതിനായുളള ആനുകൂല്യം ലഭ്യമായിട്ടില്ലെന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നമുളള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം സ്ഥാപനമേധാവി മുഖേന ജൂൺ 25 നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ : 0487-2360381.

date