Skip to main content

നിപ : ബോധവൽക്കരണ ക്ലാസ്സ് നടത്തി

യുവജനക്ഷേമബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് നിപ വൈറസ് സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സും ജില്ലാ മാനസിക ആരോഗ്യ കേന്ദ്രം ശുചീകരണപരിപാടിയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമബോർഡംഗം അഫ്‌സൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ആർഎംഒ ഡോ. ലക്ഷ്മി ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി ആർ ശ്രീകല, ജില്ലാ കോർഡിനേറ്റർ ഒ എസ് സുബീഷ്, വിവിധ പഞ്ചായത്ത് കോർഡിനേറ്റർമാർ, യുവ-യൂത്ത് ക്ലബ് അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
 

date