Skip to main content

ജില്ലാതല സംഗമം ഇന്ന്

തൃശൂർ ജില്ലയിൽ വായനശാലകളുടെ ഭാഗമായി പ്രവർത്തിച്ചു വരുന്ന വനിതാവേദി പ്രവർത്തകരുടെ ജില്ലാതല സംഗമം ഇന്ന് (ജൂൺ എട്ട്) ഉച്ചക്ക് രണ്ട് മണിക്ക് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ നടക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ വി കെ ഹാരിഫാബി, എഴുത്തുകാരി കെ രമ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ ഹരി, ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സി കമ്മിറ്റി അംഗം ടി കെ വാസു, പി തങ്കം, ടി ബി ശാലിനി തുടങ്ങിയവർ പങ്കെടുക്കും.

 

date