Skip to main content

റോഡ് സുരക്ഷാ വാരാചരണം ഉദ്ഘാടനം 10ന്

പൊതുവിദ്യാഭ്യാസ വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും സംയുക്തമായി നടത്തുന്ന റോഡ് സുരക്ഷാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം 10ന് രാവിലെ 11.30ന് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും.  ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.  വി.എസ് ശിവകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, റോഡ് സുരക്ഷാ കമ്മീഷണർ എൻ. ശങ്കർ റെഡ്ഡി, ഗതാഗത കമ്മീഷണർ സുദേഷ്‌കുമാർ, വാർഡ് കൗൺസലർ വിദ്യാ മോഹൻ, റേഞ്ച് ഐ.ജി അശോക് യാദവ് എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്.1686/19
 

date