Skip to main content

ഭക്ഷ്യസുരക്ഷയ്ക്ക് ഭക്ഷ്യസ്വയംപര്യാപ്തരാകണം - മന്ത്രി കടകംപള്ളി സുരേന്ദ്രൻ

* ഭക്ഷ്യ സുരക്ഷാ വാരാചരണം സമാപിച്ചു
ഭക്ഷ്യസുരക്ഷ ഭക്ഷ്യസ്വയംപര്യാപ്തതയുമായി ബന്ധപ്പെട്ടു കിടക്കുകയാണെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ ലഭ്യതയ്‌ക്കൊപ്പം ഭക്ഷ്യ സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ട്. ഫുഡ് ടെക്‌നോളജിസ്റ്റ് ഉൾപ്പെടെയുള്ളവരുടെ സേവനവും കൃത്യമായ അവബോധവും ഇക്കാര്യത്തിൽ അനിവാര്യമാണ്. വിഷലിപ്ത ഭക്ഷണത്തിനും ജങ്ക് ഫുഡിനുമെതിരെ പ്രതിരോധം തീർക്കേണ്ടത് സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണ്. മാലിന്യസംസ്‌കരണത്തിനും പച്ചക്കറി സ്വയംപര്യാപ്തതയ്ക്കുമായി ജനകീയ യജ്ഞവുമായി സർക്കാർ മുന്നിട്ടിറങ്ങിയത് ഇതിനായാണ്. ജൈവപച്ചക്കറി വ്യാപിപ്പിക്കാനും നെൽകൃഷി വർധിപ്പിക്കാനുമായാണ് ഇതിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷാ പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു. എണ്ണയിലെ മായം കണ്ടെത്താനുള്ള ഉപകരണത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഡോ. രത്തൻ കേൽക്കർ സ്വാഗതവും ജോയൻറ് കമ്മീഷണർ എ.കെ. മിനി നന്ദിയും പറഞ്ഞു. ഭക്ഷ്യ സുരക്ഷാ എല്ലാവരുടെയും ഉത്തരവാദിത്തം എന്നതായിരുന്നു ഈ വർഷത്തെ ഭക്ഷ്യ സുരക്ഷാദിന മുദ്രാവാക്യം.
പി.എൻ.എക്സ്.1694/19

 

date