Skip to main content

കാർ/ജീപ്പ് വാടകയ്ക്ക് : ദർഘാസ് ക്ഷണിച്ചു

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി
കളക്‌ട്രേറ്റ് ശുചീകരിച്ചു

 ആലപ്പുഴ: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ യുവജനകേന്ദ്രവും ജില്ലാ ശുചിത്വമിഷനും സംയുക്തമായി കളക്‌ട്രേറ്റ് ശുചീകരണം നടത്തി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തികൾ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഐ.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോ-ഓർഡിനേറ്റർമാരും യൂത്ത് വോളണ്ടിയർമാരും ശുചീകരണത്തിൽ പങ്കാളികളായി. ശുചിത്വമിഷൻ കോ-ഓഡിനേറ്റർ ബിൻസ് തോമസ്, യൂത്ത് വെൽഫെയർ ഓഫീസർ ബീന തുടങ്ങിയവർ നേതൃത്വം നൽകി.
(ചിത്രമുണ്ട്)
താൽക്കാലിക ഒഴിവ്

ആലപ്പുഴ: കാവാലം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പാർട് ടൈം മലയാളം അധ്യാപകന്റെ  താത്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി  ജൂൺ 10ന് 11 മണിക്ക്  അഭിമുഖത്തിനായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. ( യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബി.എഡ്).

ഭിന്നശേഷിക്കാർക്ക് സൗജന്യമായി 
സഹായ  ഉപകരണ വിതരണം

ആലപ്പുഴ: നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് (കേരളം) ന്റെ ആഭിമുഖ്യത്തിൽ മോഡൽ കൈവല്യ സെന്റർ കായംകുളം, നാഷണൽ കരിയർ ഡവലപ്‌മെന്റ് സെന്റർ ഫോർ ഡിഫറന്റിലി ഏബിൾഡ്, ആർട്ടിഫിഷ്യൽ ലിംബ് മാനുഫാക്ചറിങ്ങ് കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ സംയുക്തമായി ജില്ലയിലെ ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ  ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. കൃത്രിമകാലുകൾ, വീൽ ചെയർ, മുച്ചക്ര സൈക്കിൾ, ശ്രവണസഹായി, വാക്കർ, കലിപ്പെർ, ബ്ലൈൻഡ് സ്റ്റിക്ക്, എം.ആർ.കിറ്റ്(18 വയസിന് താഴെ), ക്രെച്ചസ് എന്നീ ഉപകരണങ്ങൾ സൗജന്യമായി നൽകും. ആവശ്യമുള്ളവർ ബന്ധപ്പെട്ട താലൂക്കിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുകയോ കായംകുളം ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കൈവല്യ സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 0479- 2442502, 8848762578.

date