Skip to main content

ഭക്ഷ്യസുരക്ഷാദിനം ആചരിച്ചു

ഭക്ഷ്യസുരക്ഷാദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്‍റെ  ജില്ലാതല ഐസിഡിഎസ് സെല്ലും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി ജില്ലയിലെ ഐ.സി.ഡി.എസ് ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്കും സൂപ്പര്‍ വൈസര്‍മാര്‍ക്കുമായി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കുമാരനല്ലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍  പി. ഉണ്ണികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. 

ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എന്‍. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ലക്ഷ്മി വി. നായര്‍, എം.ടി. ബേബിച്ചന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.  ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ കെ.വി. ആശാമോള്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ പ്രവര്‍ത്തകരുടെ ഉല്‍പ്പന്ന വിപണന മേളയും നടന്നു.

date