Skip to main content

വയോജനങ്ങള്‍ക്കായി 11 ന് തിരൂരില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്

 

തിരൂര്‍ റവന്യു ഡിവിഷന്‍ ഓഫീസിന്  കിഴിലുള്ള മെയിന്റനന്‍സ് ട്രൈബ്യൂണല്‍  സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസുമായി സഹകരിച്ച് ജൂണ്‍ 11 ന് വയോജനങ്ങള്‍ക്കും മുതിര്‍ന്ന പൗര•ാര്‍ക്കുമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. രാവിലെ 8.30 ന് നഗരസഭാ ടൗണ്‍ ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി മേഖലകളിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കും.
തിരൂര്‍ താലുക്കില്‍ ഉള്‍ക്കൊള്ളുന്ന താനൂര്‍, തിരൂര്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. രോഗികള്‍ക്ക് ആവശ്യമായ മരുന്നും ക്യാമ്പില്‍ വിതരണം ചെയ്യും.
ഇതു സംബന്ധിച്ച യോഗത്തില്‍ തിരൂര്‍ ആര്‍.ഡി.ഒ പി.സി സുനിലാല്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.ബാവ ഹാജി, സാമുഹ്യ നീതി ജില്ലാ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ.എം.ശരിഫ് ഷുജ, ശിശു വികസന പദ്ധതി ഓഫീസര്‍ രമ എന്നിവര്‍ സംസാരിച്ചു.

 

date