Skip to main content

കരിയര്‍ സെമിനാര്‍

 ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 2019ല്‍ എസ്.എസ്.എല്‍.സി / പ്ലസ്ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു കരിയര്‍ സെമിനാര്‍  ജൂണ്‍ 15ന്  രാവിലെ 10 ന് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തുന്നു. വിവിധ ഉന്നത വിദ്യാഭ്യാസ മേഖലകളെപ്പറ്റിയും, അവയുടെ ജോലി സാധ്യതകളെപ്പറ്റിയും ഈ മേഖലയില്‍ പ്രവര്‍ത്തിചു പരിചയസമ്പന്നനായ പ്രമുഖ ഫാക്കല്‍റ്റി ക്ലാസ് നയിക്കും. താല്‍പ്പര്യമുള്ളവര്‍ രാവിലെ ഒമ്പതിന് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ എത്തണം.  ഫോണ്‍ -8921299274.

 

date