Skip to main content

സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് ഹാജരാക്കണം

ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.  കണക്കുകളും അനുബന്ധ രേഖകളും സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനുള്ള പരിശീലന പരിപാടി ജൂണ്‍ 12ന് ഉച്ചക്ക് 2.30നും സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് റീ കണ്‍സില്‍ ചെയ്യുന്നതിനുള്ള അക്കൗണ്ട് റീ കണ്‍സിലേഷന്‍ മീറ്റിങ് ജൂണ്‍ 18ന് രാവിലെ 10നും ഇലക്ഷന്‍ എക്‌സിപെന്റിച്ചര്‍ ഒബ്‌സര്‍വറുടെ സാന്നിധ്യത്തില്‍  കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തും.  പങ്കെടുക്കണം.  റീ കണ്‍സിലേഷന്‍ യോഗത്തില്‍ ദൈനംദിന കണക്ക് പുസ്തകം, ബില്ല് / വൗച്ചര്‍, ബാങ്ക് പാസ്ബുക്ക്, ചെലവ് സംബന്ധിച്ച അബ്‌സ്ട്രാക്റ്റ് സ്റ്റേറ്റ്‌മെന്റ് എന്നിവ ഹാജരാക്കണം. അക്കൗണ്ട് റീ കണ്‍സിലേഷന്‍ മീറ്റിങില്‍ എല്ലാ അസിസ്റ്റന്റ് എക്‌സ്‌പെന്റിച്ചര്‍ ഒബ്‌സര്‍വര്‍മാരും അക്കൗണ്ടിങ് ടീമും പങ്കെടുക്കണം.

 

date